കുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്പോൺസർമാർക്ക് പിഴ ചുമത്തുമെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു. വൈകിപ്പിക്കുന്ന ഒാരോ മാസത്തിനും 10 ദീനാർ വീതമാണ് പിഴയീടാക്കുക. ഗാർഹികത്തൊഴിലാളികളുടെ അവകാശവും സ്പോൺസർമാരുടെ ഉത്തരവാദിത്തവും സംബന്ധിച്ച് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചതായും മാൻപവർ അതോറിറ്റി വ്യക്തമാക്കി. ശമ്പളം വൈകിപ്പിക്കാനും തടഞ്ഞുവെക്കാനും സ്പോൺസർക്ക് അവകാശമില്ല എന്ന് അധികൃതർ ഉൗന്നിപ്പറഞ്ഞു.
പലവിധ കാരണം പറഞ്ഞ് തൊഴിലാളിയുടെ ശമ്പളം വെട്ടിക്കുറക്കുകയോ പിടിച്ചുവെക്കുകയോ ചെയ്യുന്നതായ പരാതി വർധിച്ചതിനെതുടർന്നാണ് അധികൃതരുടെ ഇടപെടൽ. എല്ലാ നിയമങ്ങളും പാലിച്ച് തൊഴിലാളിയുടെ അന്തസ്സ് പരിഗണിച്ച് മനുഷ്യത്വത്തോടെ ഇടപെടണം. വാരാന്ത അവധിയും വാർഷികാവധിയും നൽകുന്നതിൽ വീഴ്ച വരുത്തരുത്. സുരക്ഷിതമായി സൂക്ഷിച്ചുവെക്കാൻ തൊഴിലാളി ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഒഴികെ അവരുടെ സിവിൽ െഎഡിയും പാസ്പോർട്ടും തൊഴിലുടമ പിടിച്ചുവെക്കരുതെന്നും മാൻപവർ അതോറിറ്റി സ്പോൺസർമാരോട് ആവശ്യപ്പെട്ടു. എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അതോറിറ്റിയുടെ റുമൈതിയയിലെ ഗാർഹികത്തൊഴിലാളി വിഭാഗത്തിൽ പരാതി നൽകുകയാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.