കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസിെൻറ ഗ്രീസിലെ ഏതൻസിലേക്കുള്ള വിമാന സർവിസ് 2020 ജൂലൈയിൽ ആരംഭിക്കുമെന്ന് കമ്പനി ചെയർമാൻ യൂസുഫ് അൽ ജാസിം അറിയിച്ചു. ദിവസേനയുള്ള സർവിസ് ആണ് ലക്ഷ്യമിടുന്നത്. സേവനം മെച്ചപ്പെടുത്തിയും പുതിയ സ്ഥലങ്ങളിലേക്ക് സർവിസ് ആരംഭിച്ചും കൂടുതൽ ആളുകളെ ആകർഷിക്കാനാണ് കുവൈത്ത് എയർവേസ് ലക്ഷ്യമിടുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞവർഷം കുതിപ്പുണ്ടായി. നിലവിൽ നഷ്ടത്തിലുള്ള കമ്പനി അടുത്ത വർഷത്തോടെ ലാഭത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
രാജ്യാന്തര തലത്തിൽതന്നെ ഉന്നതനിലവാരത്തിലുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേസ് തുടങ്ങിയവയുമായി മത്സരത്തിനൊരുങ്ങുകയാണ് കുവൈത്ത് എയർവേസ്. ഇൗവർഷവും അടുത്ത വർഷവുമായി പുതിയ സർവിസുകൾ ആരംഭിക്കാൻ പദ്ധതിയുണ്ട്. ഇതിന് അടുത്ത വർഷം കൂടുതൽ വിമാനങ്ങൾ വാങ്ങും. യൂറോപ്യൻ നിർമാതാക്കളായ ‘എയർ ബസ്’ കമ്പനിയിൽനിന്നാണ് എ 320 വിമാനങ്ങൾ വാങ്ങുന്നത്. ഇൗ ഇനത്തിലെ 15 വിമാനങ്ങളാണ് കമ്പനി ബുക്ക് ചെയ്തത്. ‘എയർ ബസ്’ കമ്പനിയുടെ മറ്റു മോഡലുകളിലുള്ള 13 വിമാനം ഉൾപ്പെടെ 28 വിമാനങ്ങൾ വാങ്ങി സർവിസ് വിപുലമാക്കാനാണ് ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.