കുവൈത്ത് സിറ്റി: തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഫിലിപ്പീൻസ് അധികൃതർ മുന്നോട്ടു വെച്ച ചില നിബന്ധനകൾ കുവൈത്ത് നിരാകരിച്ചു. കുവൈത്ത് പരമാധികാരം ചോദ്യംചെയ്യുന്ന വ്യവസ്ഥകളെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഇവ തള്ളിയത്. എന്നാൽ, ഏതൊക്കെ വ്യവസ്ഥകളാണ് തള്ളിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഫിലിപ്പീന്‍സില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തെത്തിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമകരാർ ഇതുവരെ ഒപ്പുവെച്ചിട്ടില്ലെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. കുവൈത്ത് മുന്നോട്ടുവെച്ച കരാർ വ്യവസ്ഥകൾ അംഗീകരിക്കാതെ ഫിലിപ്പീൻസ് കൂടുതൽ കാര്യങ്ങൾ ആവശ്യപ്പെടുകയായിരുന്നു.
രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കുവൈത്ത് ആഭ്യന്തരമായി നടപടി സ്വീകരിച്ചെന്നും തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ചൂണ്ടിക്കാട്ടിയ കുവൈത്ത് മാൻപവർ അതോറിറ്റി ഇതിെൻറ പേരിൽ രാജ്യത്തിെൻറ പരമാധികാരം അടിയറവെക്കില്ലെന്ന് വ്യക്തമാക്കി. നേരേത്ത, കുവൈത്തിൽ ഗാർഹിക തൊഴിലാളികൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നതിൽ എത്തിയിരുന്നു. നേരേത്ത തൊഴിലാളിയുടെ കൊലപാതകത്തെ തുടർന്ന് കുവൈത്തിലെ മുഴുവൻ ഫിലിപ്പീൻ തൊഴിലാളികളോടും മടങ്ങിവരാൻ പ്രസിഡൻറ് റൊഡ്രിഗോ ദുതേർതേ ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥശ്രമങ്ങളെ തുടർന്നാണ് പിന്നീട് ഇൗ നീക്കം ഉപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.