കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബങ്ങളുടെ വരവുചെലവ് കണക്കുകൾ സംബന്ധിച്ച വിവരങ് ങൾ ശേഖരിക്കാൻ സർവേ നടത്തുന്നു. വിദേശികൾ ഉൾപ്പെടെ മുഴുവൻ രാജ്യനിവാസികളെയും പങ്ക െടുപ്പിച്ചുകൊണ്ടുള്ള ദേശവ്യാപക സർവേക്കാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ തുടക്കമിട്ടത്. 2019, 20 സാമ്പത്തിക വർഷത്തിൽ ഓരോ കുടുംബത്തിനും ഉണ്ടാകുന്ന വ്യക്തിഗത വരുമാനം, ചെലവ് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ ശേഖരിക്കുന്നത്.
സ്വദേശികളും വിദേശികളും ആയ മുഴുവൻ രാജ്യനിവാസികളും ഉദ്യമത്തോട് സഹകരിക്കണമെന്നും സർവേക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരങ്ങൾ നൽകണമെന്നും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മുനിയ അൽ ഖബന്ദി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.