കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ കത്തു മായി വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് സൗദി സന്ദർശിച്ചു. സൗ ദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സഉൗദിനെ കണ്ട് അദ്ദേഹം അമീറിെൻറ കത്ത് കൈമാറി. കത്തിെൻറ ഉള്ളടക്കം അധികൃതർ പുറത്തുവിട്ടില്ലെങ്കിലും സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് പുതിയ നീക്കമെന്നാണ് നയതന്ത്ര വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞമാസം കുവൈത്ത് പാർലമെൻറിെൻറ ശീതകാല സമ്മേളനം ഉദ്ഘാടനം ചെയ്യവേ ജി.സി.സി പ്രശ്നം ഇനിയും നീണ്ടുപോവുന്നത് അംഗീകരിക്കാനാവില്ലെന്ന് അമീർ വ്യക്തമാക്കിയിരുന്നു.
ഇതിനുശേഷം കുവൈത്ത് വീണ്ടും നയതന്ത്ര പരിഹാര ശ്രമങ്ങൾ ശക്തമാക്കിയതായി റിപ്പോർട്ട് ഉണ്ടായി. പ്രശ്നപരിഹാര ശ്രമം തുടരുമെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി കഴിഞ്ഞ ആഴ്ച വ്യക്തമാക്കുകയും ചെയ്തു. ഇതെല്ലാമാണ് അമീറിെൻറ കത്തിലെ ഉള്ളടക്കത്തെ കുറിച്ച് സൂചന നൽകുന്നത്. ഖത്തറുമായി ബന്ധപ്പെട്ട് ജി.സി.സിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് തുടക്കം മുതൽ പരിശ്രമിക്കുന്നുണ്ട്. ആദ്യശ്രമം വിജയം കണ്ടില്ലെങ്കിലും ജി.സി.സി രാജ്യങ്ങളെ ഐക്യപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാൻതന്നെയാണ് കുവൈത്തിെൻറ തീരുമാനം. ജി.സി.സി പ്രതിസന്ധി പരിഹരിക്കാൻ തുടക്കം മുതൽ അശ്രാന്ത പരിശ്രമം നടത്തുന്ന കുവൈത്ത് അമീറിെൻറ നീക്കങ്ങൾക്ക് ലോകരാജ്യങ്ങളുടെ പിന്തുണ ഏറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.