കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ തീവ്രവാദ വിരുദ്ധ സമിതി നാലു വ്യക്തികളെയും 21 സ്ഥാപനങ്ങളെയും (സംഘടനകളെയും) തീവ്രവാദ പട്ടികയിൽപെടുത്തി. തീവ്രവാദ സംഘടനകൾക്ക് പണമെത്തുന്നത് തടയാനാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, പട്ടികയിൽ ഉൾപ്പെട്ട വ്യക്തികളുടെയും സംഘടനകളുടെയും പേര് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെററിസ്റ്റ് ഫിനാൻസിങ് സെൻററുമായി കൂടിയാലോചിച്ചാണ് പട്ടിക പുറത്തുവിട്ടത്. അമേരിക്കയും സൗദിയും സംയുക്ത അധ്യക്ഷത വഹിക്കുന്ന സംഘടനയിൽ കുവൈത്തിനെ കൂടാതെ ബഹ്റൈൻ, ഒമാൻ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.