കുവൈത്ത് സിറ്റി: ജോർഡന് രാജാവ് അബ്ദുല്ല രണ്ടാമന് ബുധനാഴ്ച കുവൈത്ത് സന്ദർശിക് കും. ഒക്ടോബർ 10ന് 2022 ഖത്തർ ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ യോഗ്യത മത്സരത്തിനിടെ ജോർഡൻ ആരാധകർ കുവൈത്തിനെ അധിക്ഷേപിച്ചതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ തീർക്കാൻ ജോർഡൻ ഭരണാധികാരിയുടെ സന്ദർശനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. കുവൈത്തിൽ അധിനിവേശം നടത്തിയ മുൻ ഇറാഖ് പ്രസിഡൻറ് സദ്ദാം ഹുസൈനെ അനുകൂലിച്ചും കുവൈത്തിനെ അധിക്ഷേപിച്ചും ജോർഡൻ ആരാധകർ മുദ്രാവാക്യം വിളിച്ചത് രാഷ്ട്രീയ തലത്തിലും ചർച്ചയായി. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ജോർഡൻ വിദേശകാര്യ മന്ത്രി അയ്മൻ അൽ സഫാദിയെ ഫോണിൽ വിളിച്ച് പ്രതിഷേധം അറിയിച്ചു.
ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനും വിദേശകാര്യ മന്ത്രി അയ്മൻ സഫാദിയും വിഷയത്തിൽ മാപ്പു പറഞ്ഞിരുന്നു. കുവൈത്തിൽ സമൂഹ മാധ്യമങ്ങളിൽ ജോർഡനെതിരായ വികാരം തിളച്ചിരുന്നു. ജോർഡനുള്ള എല്ലാ സാമ്പത്തിക സഹായവും നിർത്തണമെന്ന് സാലിഹ് ആശൂർ എം.പി ആവശ്യപ്പെട്ടു. ആരാധകരുടെ മോശം പെരുമാറ്റത്തെ തള്ളിയ ജോർഡൻ വിദേശകാര്യ മന്ത്രി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും കുവൈത്തുമായി ഉൗഷ്മളമായ സാഹോദര്യ ബന്ധമാണുള്ളതെന്നും വ്യക്തമാക്കി. കുവൈത്ത്, ജോർഡൻ വിദേശകാര്യ മന്ത്രിമാർ പിന്നീട് ഇൗജിപ്തിൽ കൂടിക്കാഴ്ച നടത്തി വിഷയം പറഞ്ഞുതീർത്തു. എന്നാലും അടിത്തട്ടിൽ നിലനിൽക്കുന്ന രോഷം ശമിപ്പിക്കാൻ അബ്ദുല്ല രാജാവിെൻറ സന്ദർശനത്തോടെ കഴിയുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.