കുവൈത്ത് സിറ്റി: വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നവർ 5000 ദീനാർ വരെ പിഴ ഒട ുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. പരിസ്ഥിതി പബ്ലിക് അതോറിറ്റിയാണ് ഫാൽക്കണുകൾ ഉ ൾപ്പെടെയുള്ള ജീവികളെ വേട്ടയാടുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയത്. തണുപ്പുകാലം ആരംഭിക്കുന്നതോടെ അപൂർവയിനം ദേശാടനപ്പക്ഷികളും ഫാൽക്കണുകളും കുവൈത്തിൽ എത്തിത്തുടങ്ങും. ഈ സാഹചര്യം മുതലെടുത്ത് ഇവയെ വേട്ടയാടിപ്പിടിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഫാൽക്കണുകൾ ഉൾപ്പെടെയുള്ള ജീവിവർഗങ്ങളെ വേട്ടയാടുക, കൊല്ലുക, അനധികൃതമായി കൈവശം വെക്കുക, ജീവനോടെയോ അല്ലാതെയോ ഇത്തരം ജീവികളെ മറ്റു രാജ്യങ്ങളിലേക്ക് കടത്തുക, ഇത്തരം ജീവികളുടെ കുഞ്ഞുങ്ങൾ, മുട്ട ആവാസ വ്യവസ്ഥ എന്നിവക്ക് കേടുവരുത്തുക എന്നിവയെല്ലാം വന്യജീവി സംരക്ഷണ നിയമത്തിെൻറ ലംഘനമായി കണക്കാക്കുമെന്നും നിയമ ലംഘകരിൽനിന്ന് 5000 ദീനാർ വരെ പിഴ ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. പരിസ്ഥിതി വകുപ്പ് അനുവദിച്ച പ്രത്യേക കാലാവസ്ഥയിലും സ്ഥലങ്ങളിലും നിന്ന് വംശനാശ ഭീഷണിയില്ലാത്ത ജീവികളെ പിടികൂടുന്നതില്‍ പ്രശ്നങ്ങളില്ല. അതുപോലെ, ചില ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കു വേണ്ടി ബന്ധപ്പെട്ട വകുപ്പിെൻറ സമ്മതത്തോടെ ഇത്തരം പക്ഷികളെയോ വന്യമൃഗങ്ങളെയോ പിടികൂടുന്നതിലും നിയമതടസ്സങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.