കുവൈത്ത് സിറ്റി: കേരള ആർട്സ് ആൻഡ് നാടക അക്കാദമി (കാനാ), കുവൈത്ത് സംഘടിപ്പിച്ച തോപ് പില് ഭാസി നാടകോത്സവത്തിൽ ബെല്‍ ആന്‍ഡ് ജോൺ സ്റ്റേജ് ആർട്സ് അവതരിപ്പിച്ച ‘അവസാന ത്തെ ശവപ്പെട്ടി’ മികച്ച അവതരണത്തിനുള്ള പുരസ്കാരം നേടി. ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച മൂന്നാമത് ‘തോപ്പിൽ ഭാസി നാടകോത്സവത്തിൽ’ നിരോഷ് തിയറ്റേഴ്സ് കുവൈത്തിെൻറ ‘അനന്തരം അവൾ’ രണ്ടാമത്തെ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ബിജോയ് സ്കറിയ പാലേക്കുന്നേൽ (അവസാനത്തെ ശവപ്പെട്ടി) ആണ് മികച്ച സംവിധായകന്. സുനില്‍ ചെറിയാന് (അധികാരിക്കുന്ന്-മറീന മൂവിങ് ആർട്സ്), മികച്ച രചനക്കുള്ള എൻ.എൻ. പിള്ള പുരസ്കാരം ഏറ്റുവാങ്ങി.
മറ്റു പുരസ്കാരങ്ങൾ: മറ്റു പുരസ്കാരങ്ങൾ: മികച്ച നടൻ- റിജോയ് വർഗീസ് (അധികാരിക്കുന്ന്), മികച്ച നടി -എബി തോമസ് (‘വേലി’- ചിലമ്പൊലി കുവൈത്ത്), മികച്ച ബാലതാരം -ദിയാ ഷിബി (അവസാനത്തെ ശവപ്പെട്ടി), പ്രത്യേക ജൂറി പുരസ്കാരം -രമ്യേഷ് ദക്ഷിണ (തുലാസിൽ ഒരു തൂലിക, യുവസാഹിത്യ കുവൈത്ത്) നേടി. കുവൈത്തിലെ അഞ്ച് മലയാള അമേച്വർ നാടകസമിതികളെ പങ്കെടുപ്പിച്ച് നടത്തിയ നാടകോത്സവം യുണിമണി മാർക്കറ്റിങ് ഹെഡ് രഞ്ജിത് എസ്. പിള്ള ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക സംവിധായകന് രാജേഷ് ഇരുളം മുഖ്യ പ്രഭാഷണം നടത്തി. സ്ത്രീപക്ഷപ്രമേയം ചർച്ച ചെയ്യാൻ സമിതികൾ പ്രത്യേകം ശ്രദ്ധ കാണിച്ചുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കാനാ കുവൈത്ത് പ്രസിഡൻറ് പുന്നൂസ് അഞ്ചേരിൽ, ജൂറി അംഗം പ്രസാദ് ലാലാജി, പ്രോഗ്രാം കൺവീനർ സജീവ് കെ. പീറ്റർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജിജു കാലായിൽ സ്വാഗതവും ട്രഷറർ അജി പരവൂർ നന്ദിയും പറഞ്ഞു. രക്ഷാധികാരി ബാബു ചാക്കോള തോപ്പില്‍ ഭാസി അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് റജി മാത്യു, പി.ആര്.ഒ കുമാര്‍ തൃത്താല എന്നിവരും ചടങ്ങിൽ പങ്കെടുത്തു. റാഫിൾ ഡ്രോയിലൂടെ പ്രേക്ഷകരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് പ്രത്യേക സമ്മാനം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.