കുവൈത്ത് സിറ്റി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം മാറുന്ന രാഷ്ട്രീയത്തിെൻറ ദിശാസ ൂചികയെന്ന് മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ. കല കുവൈത്ത് സംഘടിപ്പിച്ച ‘ഒക്ടോബർ അനുസ് മരണം’ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കല കുവൈത്ത് പ്രസിഡൻറ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. സൈജു സ്വാഗതം പറഞ്ഞു. ഒക്ടോബര്‍ മാസം വിട്ടുപിരിഞ്ഞ വയലാര്‍ രാമ വര്‍മ, ചെറുകാട്, കെ.എന്‍. എഴുത്തച്ഛന്, ജോസഫ് മുണ്ടശ്ശേരി എന്നിവരെ അനുസ്മരിച്ചു കൊണ്ടുള്ള കുറിപ്പ് വൈസ് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ അവതരിപ്പിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറ്കടർ എൻ. അജിത് കുമാർ സംസാരിച്ചു.
കല കുവൈത്ത് സംഘടിപ്പിച്ച സാഹിത്യോത്സവം പരിപാടിയിൽ കഥാരചന, കവിതാരചന, ഉപന്യാസം, കവിതാ പാരായണം എന്നീ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം സെബാസ്റ്റ്യൻ പോൾ നിർവഹിച്ചു. പ്രവാസി ജീവിതം മതിയാക്കി യാത്രയാകുന്ന അബ്ബാസിയ മേഖലാ എക്സിക്യൂട്ടിവ് അംഗം യു.പി. വിജീഷ്, ജലീബ് ഈസ്റ്റ് യൂനിറ്റ് കൺവീനർ പ്രസാദ് എന്നിവർക്കുള്ള ഉപഹാരവും അദ്ദേഹം കൈമാറി. സാഹിത്യ വിഭാഗം സെക്രട്ടറി ആശ ബാലകൃഷ്ണൻ ചടങ്ങിൽ സംബന്ധിച്ചു. കല ജോയൻറ് സെക്രട്ടറി രജീഷ് സി. നായർ നന്ദി പറഞ്ഞു. കല കുവൈത്ത് അംഗങ്ങളുടെ വിപ്ലവ-നാടക ഗാനങ്ങളുടെ അവതരണവും പരിപാടിയിൽ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.