തുല്യത സര്‍ട്ടിഫിക്കറ്റ് നിയമം: 3000 ഡോക്ടര്‍മാര്‍ രാജിവെക്കേണ്ടിവരുമെന്ന്​ എം.പി

ആശുപത്രികൾ പ്രതിസന്ധിയിലാവുമെന്നും ഇത്​ പരിഹരിക്കാൻ വിസിറ്റിങ്​ ഡോക്​ടര്‍മാരെ രാജ്യത്തെത്തിക്കേണ്ടിവരുമ െന്നും അദ്ദേഹം പറഞ്ഞു
കുവൈത്ത് സിറ്റി: തുല്യത സര്‍ട്ടിഫിക്കറ്റ് നിയമം നിലവില്‍വരുന്നതോടെ 3000 ഡോക്ടര്‍മാര്‍ രാജിവെക്കേണ്ടിവരുമെന്നു താമിര്‍ അല്‍ സുവൈത് എം.പി വ്യക്തമാക്കി. ഇത്തരം നിയമങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്​ മുമ്പ് ഡോക്ടര്‍മാരുടെ സംഘടനകളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

തുല്യത സര്‍ട്ടിഫിക്കറ്റ് നിയമത്തിന്​ താന്‍ എതിരാണെന്നും ഇത്തരം നിയമങ്ങള്‍ നിലവില്‍ വരുന്നതോടെ രാജ്യത്തെ മെഡിക്കല്‍ രംഗം പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 3000 ഡോക്ടര്‍മാർ ഒഴിവാകുന്നതോടെ ആശുപത്രികൾ പ്രതിസന്ധിയിലാവുമെന്നും ഇത്​ പരിഹരിക്കാൻ വിസിറ്റിങ്​ ഡോക്​ടര്‍മാരെ രാജ്യത്തിലെത്തിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.