കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥാ മാറ്റത്തിന് അനുബന്ധമായി അലർജി വ്യാപിക്കുന് നു. നിരവധി പേർ സീസണൽ അലർജിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തുന്നു. തുമ്മൽ, ശ്വാസം മുട്ടൽ, മൂക്കൊലിപ്പ്, കണ്ണ് ചൊറിച്ചില്‍ എന്നിവയാണ് സീസണല്‍ അലര്‍ജികളുടെ പ്രധാന ലക്ഷണങ്ങൾ. കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്ന ഇക്കാലയളവിൽ അലർജിയുണ്ടാവുന്നത് പതിവാണ്. ആരോഗ്യ സംരക്ഷണത്തിന് ജാഗ്രത പുലർത്തണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൊടിയാണ് സീസണല്‍ അലര്‍ജിയുടെ പ്രധാന കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. പൊടി നേരിട്ട് മുഖത്തടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അലര്‍ജി അസ്വസ്ഥത ഉണ്ടാക്കും. അലര്‍ജി വരാതെ നോക്കുന്നതാണ് ഏറ്റവും നല്ലത്. സീസണല്‍ അലര്‍ജി പ്രതിരോധിക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്ന് പ്രതിരോധ നടപടി എന്ന നിലയില്‍ പ്രോ ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതാണ്.
ഇവ പ്രതിരോധ സംവിധാനത്തെ സ്വാധീനിക്കുകയും അലര്‍ജിയെ കൈകാര്യം ചെയ്യുകയും ചെയ്യും. ശരിയായ ഭക്ഷണം കഴിക്കുന്നത് ആസ്ത്മ പോലുള്ള ആരോഗ്യ പ്രശ്നങ്ങളും അലര്‍ജിയും വരാനുള്ള സാധ്യത കുറക്കും. അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ജങ്ക് ഫുഡുകളും പഴങ്ങളും കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഒരോ സീസണിലും പ്രത്യേകം പഴങ്ങള്‍ പ്രകൃതി നല്‍കുന്നുണ്ട്. സീസണില്‍ അല്ലാതെ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും പരമാവധി ഒഴിവാക്കണം. അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യാത്ര കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് തല കഴുകണം. പുറത്തുനിന്ന് വരുമ്പോള്‍ പൊടി തലയില്‍ പറ്റാന്‍ സാധ്യതയുണ്ട്. ഇത് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ തലയിണയില്‍ വീണ് ഹേ ഫീവര്‍ ലക്ഷണങ്ങള്‍ക്ക് കാരണമാകാമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.