കുവൈത്ത് സിറ്റി: 2019ല്‍ ലോകത്ത് കൂടുതല്‍ സ്വാധീനം ചെലുത്തിയ വനിതകളില്‍ കുവൈത്ത് വനി തയും ഇടം നേടി. ബി.ബി.സി നടത്തിയ പഠനത്തിലാണ് കുവൈത്ത് വനിതയായ ഡോ. അല്‍ അനൂദ് അല്‍ ഷാരിക ഈ നേട്ടം കരസ്ഥമാക്കിയത്. രാഷ്ട്രീയം, കായികം, ബിസിനസ്, കല, മെഡിക്കല്‍, വാസ്തുശില്പകല തുടങ്ങി വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വനിതകളാണ് ബി.ബി.സിയുടെ പട്ടികയിലുള്ളത്.
സ്ത്രീ ശാക്തീകരണം, സമത്വം, സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഡോ. അല്‍ അനൂദ് അല്‍ ഷാരികയെ നേട്ടത്തിലെത്തിച്ചത്. കുവൈത്ത് ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീ ഇൗ നേട്ടം കരസ്ഥമാക്കുന്നത്. അറബ് രാജ്യങ്ങളും മുസ്ലിം പ്രദേശങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചതിെൻറ ഫലമാണിതെന്നു ഷാരിക വ്യക്തമാക്കി. കുവൈത്തിെൻറ നാനാമേഖലകളിലും സ്ത്രീകള്‍ വലിയ പദവികളിൽ എത്തിനില്ക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് വളരാൻ രാജ്യത്ത് അനുകൂല സാഹചര്യമാണുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.