????? ???????????

പാലക്കാട്​ തൃത്താല സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: പാലക്കാട്​ തൃത്താല സ്വദേശി കുവൈത്തിൽ നിര്യാതനായി. ശുവൈഖിൽ സ്വകാര്യ പ്രസ് ഉടമയായിരുന്ന ഉമ്മര്‍ മാടപ്പാട്ട് (44) ആണ് ചൊവ്വാഴ്​ച രാവിലെ​ മരിച്ചത്​. ഭാര്യയും ഏക മകളും നാട്ടിലാണ്. മുമ്പ് ഖത്തറിലും പ്രവാസ ജീവിതം നയിച്ചിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. കെ.എം.സി.സി തൃത്താല മണ്ഡലം വൈസ് പ്രസിഡൻറ്​ ഹംസ മാടപ്പാട്ട് സഹോദരനാണ്. ഭാര്യ: ഷൈല. മകൾ: സഹീറ. മാതാവ്​: ബീവാത്തു. പിതാവ്​: പരേതനായ സെയ്​ത്​.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.