കുവൈത്ത് സിറ്റി: മറ്റൊരു രാഷ്ട്രത്തിന് മേൽ ഇസ്രായേൽ നടത്തുന്ന അതിക്രമവും കൈയേറ്റ വും കണ്ടില്ലെന്ന് നടിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിെൻറ മൗനം കുറ്റകരമാണെന്ന് കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു. സെര്‍ബിയന്‍ തലസ്ഥാന നഗരമായ ബെൽഗ്രേഡിൽ നടക്കുന്ന 141ാമത് ഇൻറര്‍ പാര്‍ലമെൻററി യൂനിയന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേൽ അതിക്രമം തുടരുകയാണ്.
അന്താരാഷ്ട്ര സമൂഹത്തിെൻറ മൗനം അവർക്ക് വളമാവുകയാണ്. ശക്തമായ ഇടപെടലിലൂടെ ഫലസ്തീനിലെ അവരുടെ ക്രൂരത അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളും തയാറാവണമെന്ന് മർസൂഖ് അൽ ഗാനിം പറഞ്ഞു. കുവൈത്ത് പാര്‍ലമെൻറ് ട്രഷറര്‍ മുഹമ്മദ് അല്‍ ദലാല്‍, എം.പിമാരായ അലി അല്‍ ദഖ്ബസി, സഫ അല്‍ ഹാഷിം, ഉമര്‍ തബ്തബാഇ, നാസര്‍ അൽ ദൂസരി, ഉലാം അല്‍ കൻദരി തുടങ്ങിയവരും സമ്മേളത്തിൽ സംബന്ധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.