കുവൈത്ത് സിറ്റി: കുവൈത്തിൽ സംഭവിക്കുന്ന 10 ശതമാനം മരണങ്ങള് വായു മലിനീകരണം മൂലമാണെന്ന് അമേരിക്കന്‍ ഗവേഷക ഡോ. സുമി മേത്ത അഭിപ്രായപ്പെട്ടു. രാജ്യത്തെ മരണനിരക്ക് കുറക്കുന്നതിനും പൊതുജന ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ട നടപടികള്‍ ഉടന്‍ തയാറാക്കണമെന്നും അവർ പറഞ്ഞു. പരിസ്ഥതി സുരക്ഷാ വകുപ്പുമായി സഹകരിച്ച് കുവൈത്ത് യൂനിവേഴ്സിറ്റിയിലെ അലൈഡ് മെഡിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്മെൻറ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവർ.
രാജ്യത്തു ദൈനംദിനം വർധിച്ചുവരുന്ന വാഹനങ്ങളും ഫാക്ടറികളില്‍നിന്ന് പുറത്തുവിടുന്ന പുകയും പൊതുജനാരോഗ്യത്തിനും ജനങ്ങളുടെ ജീവിതത്തിനും ഭീഷണിയായിരിക്കുകയാണ്. രാജ്യത്തെ വൃത്തി സംരക്ഷിച്ചു പോരാനും മാലിന്യ മുക്തമാക്കാനും മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതികള്‍ വരുന്നുണ്ടെന്നത് ആശ്വാസകരമാണെങ്കിലും പരിസ്ഥിതിസംരക്ഷണത്തിന് കൂടുതൽ കാര്യക്ഷമമായ ഇടപെടൽ വേണമെന്ന് അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.