കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും മോശമായ റോഡുകള്‍ കുവൈത്തിലാണെന്ന് റിപ്പോര്‍ട്ട്. ‘ഗ്ലോബൽ കോംപറ്റിറ്റീവ്നെസ് റിപ്പോർട്ട് 2019’ലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. റാങ്കിങ്ങിൽ കഴിഞ്ഞ വര്ഷങ്ങളിലേതിനേക്കാൾ കുവൈത്ത് വളരെ അധികം പിന്നോട്ടുപോയതായിട്ടാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിലവില്‍ ലോക റാങ്കില്‍ 84ാം സ്ഥാനത്താണ് കുവൈത്തിലെ റോഡുകള്‍. 2017ല്‍ 53ാം റാങ്കും 2018ല്‍ 63ാം റാങ്കുമായിരുന്നു. ജി.സി.സി രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് യു.എ.ഇയിലെ റോഡുകളാണ്.
ലോക റാങ്കിങ്ങിൽ അവർ ഏഴാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍ ഒമാനിലെ റോഡുകളാണ്. ഒമാനിലെ റോഡുകള്‍ ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ്. ഖത്തര്‍ 16ാം സ്ഥാനത്തും. സൗദി, ബഹ്റൈന്‍ രാജ്യങ്ങളിലെ റോഡുകള്‍ ഖത്തറിനു പിന്നിലാണ്. ഗുണനിലവാരമില്ലാത്ത നിര്‍മാണ പ്രവൃത്തികളും മേല്‍നോട്ടത്തിലെ പാളിച്ചകളുമാണ് റോഡുകൾ മോശമാവാൻ കാരണമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ റോഡുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും 17.2 ദശലക്ഷം ദീനാർ വകയിരുത്തിയിട്ടുണ്ട്. റോഡ് സംരക്ഷണ വകുപ്പ്, ആഭ്യന്തരമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നവ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.