300 ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്​​റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: തൊ​ഴി​ല്‍നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച്​ രാ​ജ്യ​ത്തു താ​മ​സ​മാ​ക്കി​യ 300 ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​വ​രു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി.

നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ തോ​ത​നു​സ​രി​ച്ച്​ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​ക​യോ ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക​യോ ചെ​യ്യു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​വ​രെ 18ാം ന​മ്പ​ര്‍ വി​സ​യി​ലേ​ക്കു മാ​റാ​നും സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ലെ​ടു​ക്കാ​നും അ​നു​വ​ദി​ക്കി​ല്ല. മാ​ത്ര​മ​ല്ല, നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രെ കു​വൈ​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.