കുവൈത്ത് സിറ്റി: അക്ഷരങ്ങളിലൂടെ വിസ്മയം തീർത്ത് കുഞ്ഞുമനസ്സുകളിൽ അത്ഭുതലോകം തീർ ക്കുന്ന കുവൈത്തിലെ ബാലസാഹിത്യകാരികൾ പുരസ്കാരനിറവിൽ. ബാലസാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരികളായ അമാൽ അൽനാൻദി, ഫാത്വിമ ഷാബാൻ എന്നിവർക്കാണ് ഷാർജയിൽ നിന്ന് പുരസ ്കാരം ലഭിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിലെ സർഗാത്മക എഴുത്തുകാർക്ക് ഷാർജ എമിറേറ്റ്സ് നൽകുന്ന പുരസ്കാരമാണിതെന്ന് കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മൈ ഫാദേഴ്സ് സർപ്രൈസ് എന്ന ബാലസാഹിത്യ കൃതിയാണ് അമാലിന് പുരസ്കാരമെത്തിച്ചത്. ദ ടു ആൽമൻഡ് ജേർണി എന്ന ഫാത്വിമ ഷാബാനിെൻറ കൃതിക്കാണ് പുരസ്കാരം. നേരത്തേ യു.എ.ഇയിൽ നിന്ന് രണ്ടു തവണ സാഹിത്യപുരസ്കാരങ്ങൾ അമാൽ സ്വന്തമാക്കിയിട്ടുണ്ട്.
അജ്മാൻ കേന്ദ്രീകരിച്ചുള്ള റാഷിദ് ബിൻ ഹുമൈദ് കൾച്ചറൽ ആൻഡ് സയൻസ് പുരസ്കാരമാണ് രണ്ടുതവണയും ഇൗ എഴുത്തുകാരിയെ തേടിയെത്തിയിരുന്നത്. എന്നാൽ, ഷാർജയിൽ നിന്ന് ആദ്യമായാണ് അക്ഷരങ്ങളെ ഏറെ സ്നേഹിക്കുന്ന ഇൗ സാഹിത്യകാരിക്ക് അവാർഡ് ലഭിക്കുന്നതെന്നത് എഴുത്തുകാരിക്ക് കൂടുതൽ സന്തോഷം പകർന്നതായും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ദ സ്റ്റാർ ഓഫ് ദ ഗ്രീൻ റെക്ടാംഗിൾ, ദ മോസ്റ്റ് ബ്യൂട്ടിഫുൾ പണിഷ്മെൻറ് എന്നീ കൃതികൾക്കാണ് നേരത്തേ അജ്മാൻ പുരസ്കാരം നൽകി ആദരിച്ചത്. പുരസ്കാര ലബ്ധിയിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും ഗൾഫ് ഫോറം പോലൊരു കൂട്ടായ്മയിൽ തന്നെയും ഒപ്പം തെൻറ രാജ്യമായ കുവൈത്തിനെയും ആദരിച്ചതിൽ അത്യധികം ആഹ്ലാദവതിയാണന്നും ഫാത്വിമ ഷാബാൻ പ്രതികരിച്ചു. 14 വർഷം പിന്നിടുന്ന എഴുത്തുജീവിതത്തിന് ലഭിച്ച വലിയൊരു അംഗീകാരമായി ഇതിനെ ചേർത്തുവെക്കുന്നുവെന്നും എഴുത്തുകാരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.