കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലേക്കു തിരിച്ച അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉടന്‍ രാജ്യത്ത് തിരികെയെത്തുമെന്ന് കുവൈത്ത് പാര്‍ലമെൻറ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം വ്യക്തമാക്കി. അമേരിക്കയിലെ അമീറിെൻറ വസതി സന്ദര്‍ശിച്ചശേഷമായിരുന്നു മര്‍സൂഖ് അല്‍ ഗാനിം പ്രസ്താവന നടത്തിയത്. നേരത്തേ അമേരിക്കയിലെ വൈറ്റ് ഹൗസ് പ്രത്യേക ക്ഷണം നൽകിയതിനെ തുടർന്ന് കഴിഞ്ഞ 12ന് അമീർ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹും അമേരിക്കൻ പ്രസിഡൻറ് ട്രംപുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. പ്രസ്തുത കൂടിക്കാഴ്ചക്കും മറ്റ് ഔദ്യോഗിക യോഗങ്ങൾക്കുമായി ഇൗമാസം രണ്ടിന് അമീറും മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രതിനിധിസംഘം അമേരിക്കയിലേക്ക് തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അമീറിനെ മെഡിക്കൽ പരിശോധനക്കായി വാഷിങ്ടണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയെ തുടർന്ന് വിശ്രമം വേണമെന്ന വിദഗ്ധ അഭിപ്രായം മുൻനിർത്തി അമീർ ആശുപത്രിയിൽ തന്നെ തങ്ങി. ഇതേതുടർന്ന് നേരത്തേ നിശ്ചയിച്ച കൂടിക്കാഴ്ച നീളുമെന്നുറപ്പായതോടെ വൈറ്റ് ഹൗസ് ഇക്കാര്യത്തിൽ ഇടപെടുകയായിരുന്നു. അമീറിെൻറ ആരോഗ്യസ്ഥിതി പൂർവസ്ഥിതിയിലാക്കുന്ന പക്ഷം കൂടിക്കാഴ്ചക്ക് ഒരുക്കമാണെന്ന് ട്രംപ് പ്രതികരിച്ചതായി മാധ്യമങ്ങൾ അന്നുതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അറബ് രാജ്യങ്ങളിലുള്ള ഭരണാധികാരികളും ഉന്നതനേതാക്കളും അമീറിെൻറ ആരോഗ്യനില വീണ്ടെടുത്തതിനെ തുടര്‍ന്ന് സന്തുഷ്ടരാണ്. ഗള്‍ഫ് മേഖലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥയില്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെൻറ ഇടപെടലാണ് അറബ് രാജ്യങ്ങളെ സമാധാനത്തിലെത്തിക്കുന്നത്. ആരോഗ്യത്തിനും ക്ഷേമത്തിനുമായി പ്രാർഥിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാവരോടും കുവൈത്ത് അമീർ കഴിഞ്ഞ ദിവസം നന്ദി പ്രകടിപ്പിച്ചിരുന്നു. ആരോഗ്യകാര്യത്തിൽ ഉത്കണ്ഠ പ്രകടിപ്പിക്കുയും മനംനിറഞ്ഞ് പ്രാർഥന നടത്തുകയും ചെയ്ത കുവൈത്തിനും അറബ് ലോകനായകർക്കും ലോകനേതാക്കൾക്കും കുവൈത്തി ജനതക്കും മാധ്യമങ്ങൾക്കുമാണ് അമീർ നന്ദി പറഞ്ഞത്.
കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, നാഷനൽ ഗാർഡ് മേധാവി ശൈഖ് സലിം അൽ അലി അസ്സബാഹ്, ഡെപ്യൂട്ടി കമാൻഡർ ശൈഖ് മിശ്ഹൽ അൽഅഹദ് അൽ ജബിർ അസ്സബാഹ്, ശൈഖ് നാസർ അൽഅഹദ് അൽ ജാബിർ അസ്സബാഹ് എന്നിവർ തന്നോട് കാട്ടിയ പിന്തുണക്കും ആത്മാർഥതക്കും അമീർ കൃതജ്ഞത അറിയിച്ചു. കുവൈത്ത് സുപ്രീം ജുഡീഷ്യൽ കൗൺസിൽ ചെയർമാനും ഭരണഘടന കോടതി പ്രസിഡൻറുമായ ജസ്റ്റിസ് യൂസുഫ് ജാസിം അൽ മുതവ, പ്രതിരോധ മന്ത്രി ശൈഖ് നാസർ സബാഹ് അൽ അഹമദ് അസ്സബാഹ് എന്നിവർക്കും കുവൈത്ത് അമീർ നന്ദി അറിയിച്ചു. കുവൈത്ത് നാഷനൽ അസംബ്ലി അംഗങ്ങൾ, മന്ത്രിമാർ, കുവൈത്തി പൗരന്മാർ, ലോകമെങ്ങുമുള്ള മാധ്യമങ്ങൾ എന്നിവരെയും നന്ദിപൂർവം അമീർ ഓർത്തു. എല്ലാവിഭാഗം ജനങ്ങൾക്കും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കഴിയാനുള്ള അനുഗ്രഹവും കുവൈത്തിന് സുരക്ഷിതവും സുഗമവുമായ മുന്നേറ്റങ്ങളിലൂടെ അഭിവൃദ്ധിയും കൈവരുത്തണമേ എന്നും അമീർ പ്രാർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.