കുവൈത്ത് സിറ്റി: സീസണിലെ ആദ്യ കിരീടനേട്ടവുമായി ഷിഫാ അൽ ജസീറ സോക്കർ കേരള എഫ്.സി ജൈത ്രയാത്ര തുടങ്ങി. ശനിയാഴ്ച നടന്ന കെഫാക് ഓപൺ സെവൻസ് ടൂർണമെൻറിൽ വാശിയേറിയ കലാശ മത്സരത്തിൽ ശക്തരായ ഫഹാഹീൽ ബ്രദേഴ്സ് എഫ്.സിയെ ആണ് സോക്കർ കേരള പരാജയപ്പെടുത്തിയത്.
നിശ്ചിത സമയത്തിൽ ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ചതിനെ തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാൽറ്റിയിലും തുല്യത പാലിച്ചതോടെ സഡൻ ഡെത്തിലാണ് വിജയിയെ നിർണയിച്ചത്. കിരീടമണിഞ്ഞതിനൊപ്പം സോക്കർ കേരളയുടെ ഡൊമിനിക് ടൂർണമെൻറിലെ മികച്ച ഡിഫൻഡറായും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.