????????????? ????????????? ???????? ??????????? ??????? ?????????? ?????????? ??????? ???

ഇ​റ്റാ​ലി​യ​ൻ ഗ്രീ​ൻ​ക​പ്പ് ഓ​പ​ണി​ൽ കു​വൈ​ത്തി​ന് ര​ണ്ട് മെ​ഡ​ൽ

കു​വൈ​ത്ത് സി​റ്റി: ഇ​റ്റ​ലി​യി​ൽ ന​ട​ന്ന ഷോ​ട്ട്ഗ​ൺ ഓ​പ​ൺ ഗ്രീ​ൻ​ക​പ്പ് ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ദേ​ശീ​യ ടീ​മി​ന് മെ​ഡ​ൽ നേ​ട്ടം. ട്രാ​പ്ഷൂ​ട്ടി​ങ് വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി​യും വെ​ങ്ക​ലും നേ​ടി​ യാ​ണ് ദേ​ശീ​യ ടീം ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ട്രാ​പ്ഷൂ​ട്ടി​ങ് ഇ​ന​ത്തി​ൽ അ​ബ്​​ദു​ൽ​റ​ഹ് മാ​ൻ അ​ൽ ഫൈ​ഹാ​നാ​ണ് രാ​ജ്യ​ത്തി​നാ​യി വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ​ത്. ദേ​ശീ​യ ടീ​മി​ലെ മ​റ്റൊ​രം​ഗ​മാ​യ മ​ൻ​സൗ​ർ അ​ൽ റാ​ഷി​ദി സ്​​കീ​റ്റ് ഷൂ​ട്ടി​ങ് മ​ത്സ​ര​ത്തി​ൽ മൂ​ന്നാം​സ്ഥാ​നം നേ​ടി വെ​ങ്ക​ല മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി.

അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ടീം ​കാ​ഴ്ച​വെ​ച്ച പ്ര​ക​ട​ന​ത്തി​ൽ താ​ൻ അ​തീ​വ സം​തൃ​പ്ത​നാ​ണെ​ന്ന് ടീം ​പ​രി​ശീ​ല​ക​ൻ മു​ഹ​മ്മ​ദ് മ​സ്‍യാ​ദ് കു​വൈ​ത്ത് വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് ഇ​റ്റ​ലി​യി​ൽ​നി​ന്ന് പ്ര​തി​ക​രി​ച്ചു. മി​ക​ച്ച നി​ല​വാ​രം പു​റ​ത്തെ​ടു​ക്കാ​ൻ താ​ര​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഇൗ ​നേ​ട്ടം മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​ന് പ്ര​ചോ​ദ​നം പ​ക​രു​മെ​ന്നും രാ​ജ്യ​ത്ത​ു​നി​ന്ന് ല​ഭി​ച്ച മി​ക​ച്ച പി​ന്തു​ണ​യു​ടെ​യും പ്രോ​ത്സാ​ഹ​ന​ത്തി​െൻറ​യും ഫ​ല​മാ​ണ് ദേ​ശീ​യ ടീം ​നേ​ടി​യെ​ടു​ത്ത അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.