??????? ?????????? ?????????? ?????????????????? ???????????? ????????? ????????? ?????????? ???????????????? ?????????????????? ??????????????????? ?????????????

അ​ന​ധി​കൃ​ത ക​ച്ച​വ​ടം: അ​ഞ്ചു ലോ​റി ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: ക്യാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റി​ലെ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മം ലം​ഘി​ച്ചു ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടി. തെ​രു​വു ക​ച്ച​വ​ ട​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​റ്​ ഐ​സ്‌​ക്രീം​വ​ണ്ടി​ക​ൾ പി​ടി​ച്ചെ​ടു​ത്തു. അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ​ന ന​ട​ത്തി​യ അ​ഞ്ചു ലോ​റി ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ സം​ഘം ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. 32 പേ​ർ​ക്ക്​ ക​ന​ത്ത പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. ശു​ചി​ത്വ വ​കു​പ്പി​െൻറ​യും റോ​ഡ്‌ തൊ​ഴി​ല്‍ വ​കു​പ്പി​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വൈ​കീ​ട്ട്​ ആ​റു മു​ത​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​കൂ​ടി​യ​തെ​ന്നു മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തെ​രു​വു​ക​ച്ച​വ​ട​ക്കാ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ശു​ചി​ത്വ​വ​കു​പ്പി​​െൻറ കീ​ഴി​ല്‍ പു​തി​യ ക​ര്‍മ​പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും തെ​രു​വു​ക​ച്ച​വ​ടം​മൂ​ലം റോ​ഡു​ക​ളി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​യു​ന്നു​ണ്ടെ​ന്നും ശു​ചി​ത്വ വ​കു​പ്പ് ത​ല​വ​ന്‍ ജ​മാ​ല്‍ അ​ല്‍ ഫ​ദ്‌​ലി വ്യ​ക്ത​മാ​ക്കി. അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ​ന ന​ട​ത്തു​ന്ന തെ​രു​വു​ക​ച്ച​വ​ട​ക്കാ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ 139 എ​ന്ന ഹോ​ട്ട്‌​ലൈ​ന്‍ ന​മ്പ​ര്‍ വ​ഴി​യോ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ്​ മു​ഖേ​ന​യോ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.