കുവൈത്ത് സിറ്റി: അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 29 പേർ പിടിയിലായി. ഇഖാമ കാലാവധി കഴിഞ്ഞവരെയും സ്പോൺസർ മാറി ജോലി ചെയ്യുന്നവരെയും കണ്ട െത്താനാണ് ഫഹാഹീൽ വ്യവസായ മേഖലയിൽ പരിശോധന നടത്തിയത്. മതിയായ താമസരേഖകളില്ലാത്തവരും സ്പോൺസർ മാറി ജോലി ചെയ്തവരും ഇഖാമ കാലാവധി തീർന്നവരുമാണ് പിടിയിലായത്.
സമാന്തരമായി ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ 40 നിയമലംഘനങ്ങൾ പിടികൂടി കേസ് രജിസ്റ്റർ ചെയ്തു. പരിശോധന ശക്തമായി തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി. പുറത്തിറങ്ങുമ്പോൾ തിരിച്ചറിയൽ രേഖകൾ കൈവശമുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നിയമലംഘകർക്കും കുറ്റവാളികൾക്കും അഭയം നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.