കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാ വകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, നാഷനൽ ഗാർഡ് വൈസ് പ്രസിഡൻറ് ശൈ ഖ് മിശ്അൽ അൽ അഹ്മദ്, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ് തുടങ്ങിയവർ ആർമി ഒാഫിസ് ക്ലബ് സന്ദർശിച്ചു.
പ്രതിരോധ മന്ത്രി ശൈഖ് നാസർ സബാഹ്, സൈനിക മേധാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ഖുദ്ർ, പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് അഹ്മദ് മൻസൂർ, മുതിർന്ന നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അമീറിനെ സ്വീകരിച്ചു. നമ്മുടെ മഹത്തായ രാജ്യവും ജനങ്ങളും സുരക്ഷിതരായിരിക്കാൻ കരുതലോടെയിരിക്കണമെന്നും െഎക്യവും സ്നേഹവുമാണ് നമ്മുടെ സന്തോഷത്തിെൻറ അടിസ്ഥാനമെന്നും അമീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.