കുവൈത്ത് സിറ്റി: കുവൈത്തിൽ 22ാം നമ്പർ കുടുംബവിസയിലുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് പു തുക്കാൻ പ്രത്യേകാനുമതി വേണം.
അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയുടെ അനുമതി കൂടാത െ ഇവർക്ക് ലൈസൻസ് പുതുക്കിനൽകരുതെന്ന് ഗതാഗത വകുപ്പ് ബന്ധപ്പെട്ട ഒാഫിസുകൾക്ക് നിർദേശം നൽകി.
ഭർത്താവിന് 600 ദീനാറിന് മേൽ ശമ്പളമുണ്ടായിരിക്കുക, കുട്ടികൾ ഉണ്ടായിരിക്കുക, ഭർത്താവിെൻറ ജോലി ഉപദേശകർ, വിദഗ്ധർ, ജനറൽ മാനേജർ, ഡോക്ടർ, ഫാർമസിസ്റ്റ്, സർവകലാശാല അംഗം എന്നിവയിലൊന്ന് ആയിരിക്കുക തുടങ്ങിയ നിബന്ധനകൾക്ക് വിധേയമായി മാത്രമേ കുടുംബവിസയിലുള്ളവർക്ക് ലൈസൻസ് അനുവദിക്കുന്നുള്ളൂ.
നിരത്തുകളിലെ വാഹനപ്പെരുപ്പം കുറച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രാജ്യത്തെ നിരത്തുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ അധികം വാഹനം രാജ്യത്തുണ്ട്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാവുന്നു. വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പരമാവധി നിയന്ത്രണം ഏർപ്പെടുത്തി വാഹനപ്പെരുപ്പം കുറക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.