കുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളികൾക്ക് രാജ്യം വിടണമെങ്കിൽ സ്പോൺസറുടെ അനു മതി നിർബന്ധമാക്കാൻ ആഭ്യന്തര വകുപ്പ് ആലോചിക്കുന്നു. മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരി ച്ച് അൽ ഷാഹിദ് ദിനപത്രമാണ് ഇക്കാര്യം സൂചിപ്പിച്ചത്. സംഭവം നടപ്പാവുകയാണെങ്കിൽ സ്പോൺസറുടെയോ പ്രതിനിധിയുടെയോ രേഖാമൂലമുള്ള അനുമതി കൂടാതെ ഗാർഹികത്തൊഴിലാളികൾക്ക് കുവൈത്ത് വിടാനാവില്ല. സ്പോൺസറുടെ താമസ പരിധിയിലെ ലോക്കൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് സ്പോൺസറോ പ്രതിനിധിയോ രേഖയിൽ ഒപ്പുവെക്കേണ്ടത്. ഒപ്പുവെച്ച രേഖ പാസ്പോർട്ടിനൊപ്പം ഘടിപ്പിക്കും.
വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ ഇൗ രേഖ കൂടി കാണിച്ചാൽ മാത്രം കുവൈത്ത് വിടാൻ കഴിയുന്ന രീതിയിലുള്ള നിയന്ത്രണമാണ് അധികൃതർ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാധ്യതാപഠനം നടക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം ജോലിക്കാർ രക്ഷപ്പെടുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നിയമം ആലോചിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ലക്ഷക്കണക്കിന് വരുന്ന ഗാർഹികത്തൊഴിലാളികൾക്ക് പ്രയാസമുണ്ടാവുന്നതാണ് നിർദേശം. ഗാർഹിക മേഖലയിൽ പ്രയാസം അനുഭവിക്കുന്നവർക്കു പോലും രക്ഷപ്പെടാനുള്ള പഴുത് ഇല്ലാതാവും. അടിയന്തരമായി നാട്ടിൽ പോവേണ്ട സന്ദർഭങ്ങളിൽ സാേങ്കതിക നടപടിക്രമങ്ങൾ കാലതാമസം വരുത്തുന്നതും ബുദ്ധിമുട്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.