കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമേഖലയിലെ പ്രധാന ആശുപത്രികളിലൊന്നായ സബാഹ് ആശു പത്രിയിൽനിന്ന് കഴിഞ്ഞ മൂന്നുവർഷത്തിനിടെ രാജിവെച്ചത് 23 വിദേശി ഡോക്ടർമാർ. ഒരു കുവൈത്തി വനിത ഡോക്ടറും രാജിവെച്ച് സ്വകാര്യ ആശുപത്രിയിൽ ചേർന്നു. ഇതുമൂലം ഫിസിഷ്യന്മാരുടെ എണ്ണത്തിൽ 69 ശതമാനത്തിെൻറ കുറവുണ്ട്. ഇേൻറണൽ മെഡിസിൻ വിഭാഗത്തിൽ 55 ഫിസിഷ്യന്മാർ വേണ്ടിടത്ത് 17 കുവൈത്തി ഡോക്ടർമാർ മാത്രമാണുള്ളതെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. പാർലമെൻറിലെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ ആശുപത്രികളിൽ ഫിസിഷ്യന്മാരെ നിയമിക്കുേമ്പാൾ കുവൈത്തികൾക്കാണ് മുൻഗണന നൽകുന്നത്. വിദേശി ഡോക്ടർമാരെ നിയമിക്കുന്നതിന് സിവിൽ സർവിസ് കമീഷെൻറ നിയന്ത്രണമുണ്ട്. രാജ്യത്തെ എല്ലാ പൊതുമേഖല ആശുപത്രികളിലുമായി 417 കുവൈത്തി ഇേൻറണൽ മെഡിസിൽ ഡോക്ടർമാരാണ് ജോലിയെടുക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.