കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് തൊഴിലന്വേഷകരെയും നിലവിലെ ജോലി മാറാന്‍ ആഗ്ര ഹിക്കുന്നവരെയും ലക്ഷ്യംവെച്ച് ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 12ന് രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ മംഗഫ് നജാത്ത് സ്കൂളിലാണ് പരിപാടി. ജോബ് ഫെയറിൽ ഉദ്യോഗാർഥികള്‍ക്ക് കമ്പനികളുമായി നേരിട്ട് ഇൻറർവ്യൂ നടക്കുന്നതാണ്. കൂടാതെ ഉദ്യോഗാർഥികൾക്ക് സഹായകമാകുന്ന രീതിയിൽ മികച്ച പരിശീലകരുടെ നേതൃത്വത്തിൽ സി.വി ക്ലിനിക് സൗകര്യവും ഒരുക്കുന്നു. പരിശീലനത്തിലൂടെ ഇൻറർവ്യൂ സ്കിൽ വർധിപ്പിക്കാനുള്ള മോക്ക് ഇൻറർവ്യൂ കൂടി ഉണ്ടാകുമെന്ന് യൂത്ത് ഇന്ത്യ ഭാരവാഹികള്‍ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. www.youthindiakuwat.com എന്ന വെബ്സൈറ്റ് വഴി സൗജന്യമായി രജിസ്ട്രേഷൻ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 69068059 എന്ന നമ്പറില്‍ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.