കുവൈത്ത് സിറ്റി: സവാബിർ കോംപ്ലക്സിൽനിന്ന് ആറ് മിസൈൽ ശകലങ്ങളും വെടിക്കോപ്പുക ളും കണ്ടെത്തി. ഉടമകളെ വ്യക്തമായിട്ടില്ല. സംഭവത്തിെൻറ ചുരുളഴിക്കാൻ കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമിൽ ലഭിച്ച ഫോൺകാളിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഏതാനും താമസക്കാരുടെ എതിർപ്പ് മറികടന്ന് പൊളിക്കാൻ ആരംഭിച്ച ഷർഖിലെ പുരാതന പാർപ്പിട സമുച്ചയമായ സവാബിർ കോംപ്ലക്സ്. പ്രദേശത്ത് പുതിയ വികസന പദ്ധതികൾ യാഥാർഥ്യമാക്കുന്നതിെൻറ ഭാഗമായി സവാബിറിൽനിന്ന് ഒഴിഞ്ഞുപോകാൻ ആളുകളോട് ആവശ്യപ്പെട്ടത്. 1981ൽ പണിത സവാബിർ കോംപ്ലക്സിൽ 33 കെട്ടിടങ്ങളിലായി 520 അപ്പാർട്മെൻറുകളാണുള്ളത്. നോർത്ത് വെസ്റ്റ് സുലൈബീകാതിൽ അപ്പാർട്മെൻറ് അല്ലെങ്കിൽ സാമ്പത്തികമായി നഷ്ടപരിഹാരമാണ് ഇവിടെനിന്ന് ഒഴിയുന്നവർക്ക് വാഗ്ദാനം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.