കുവൈത്ത് സിറ്റി: ഫിലിപ്പീൻ യുവതിക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സു ഖപ്രസവം. നാട്ടിലേക്ക് പോവാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു അവർ. ചെക്കിൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവർക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്താവള മാനേജ്മെൻറ് ഉടൻ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് മെഡിക്കൽ ടീമിനെ എത്തിച്ച് പരിചരണം നൽകി. അമ്മയും ആൺകുഞ്ഞും ആശുപത്രിയിൽ സുഖമായിരിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.