കുവൈത്ത് സിറ്റി: രണ്ടാഴ്ചയിലെ ഇറാൻ-യു.എസ് വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ കുവൈത്ത് പൊതുവെ ശാന്തമാണെങ്കിലും രാജ്യത്ത് അതീവ ജാഗ്രത തുടരുന്നു. കരാറിന് പിറകെ വ്യാഴാഴച കുവൈത്തിന് നേരെ ആക്രണം നടന്നുവെങ്കിലും മൂന്നു ദിവസമായി സഥിതിഗതികൾ ശാന്തമാണ്.
അതേസമയം, പൂർണ യുദ്ധവിരാമത്തിൽ എത്താത്തതും, ശനിയാഴ്ച ഇസ്‍ലാമാബാദിൽ നടന്ന ഇറാൻ-യു.എസ് ചർച്ചയിൽ ഇതുസംബന്ധിച്ച തീരുമാനങ്ങളിൽ എത്താത്തതും നിരാശ സൃഷ്ടിക്കുന്നുണ്ട്. ഇത് മുന്നിൽ കണ്ട് രാജ്യത്തെ സുരക്ഷാസേന അതീവ ജാഗ്രത തുടരുകയാണ്.
അതിനിടെ, ഞായറാഴ്ച രാവിലെ പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകളും കഷ്ണങ്ങളും എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ ടീം നിർവീര്യമാക്കി. രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ നീണ്ട പ്രവർത്തനത്തിൽ ചെറിയ ശബ്ദങ്ങൾ ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.