കുവൈത്ത് സിറ്റി: അൽ ശഖായയിൽ നിർമാണം പൂർത്തിയാക്കിയ പുതിയ സൗരോർജ പദ്ധതി ഈമാസം 20ന് ഉദ്ഘാടനം ചെയ്യും. കുവൈത്ത് ശാസ്ത്ര-ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. സമീറ അൽ സ യ്യിദ് ഉമർ വാർത്തസമ്മേളനത്തിൽ അറിയിച്ചതാണിത്. ദേശീയ- വിമോചന ദിനാഘോഷവും അമീർ ഭരണം ഏറ്റെടുത്തതിെൻറ 13ാം വാർഷികം പ്രമാണിച്ചുമാണ് രാജ്യത്തിെൻറ അഭിമാന പദ്ധതിയുടെ ഉദ്ഘാടനം ഈമാസംതന്നെ നടത്തുന്നതെന്ന് അവർ പറഞ്ഞു. പെട്രോളിയം, ജല-വൈദ്യുതി മന്ത്രി ഡോ. ഖാലിദ് അൽ ഫാദിലിെൻറ സാന്നിധ്യത്തിൽ രാവിലെ 10 മണിക്കാണ് പദ്ധതി ഔദ്യോഗികമായി രാജ്യത്തിന് കൈമാറുക. വിഷൻ കുവൈത്ത് 2035 പദ്ധതി യാഥാർഥ്യമാവുമ്പോഴേക്ക് രാജ്യത്തിെൻറ ഉൗർജ ശേഷി കൂട്ടേണ്ടതുണ്ട്.
ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനം അൽ ശഖായയിലൂടെ ലഭ്യമാക്കാൻ സാധിക്കും. അതുവഴി പ്രതിവർഷം 2.46 ദശലക്ഷം ഡോളർ കുവൈത്തിന് ലാഭിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ആദ്യഘട്ടത്തിൽ 70 മെഗാവാട്ട് ഉൗർജമാണ് ലക്ഷ്യമിടുന്നത്. കുവൈത്ത് പെട്രോളിയത്തിെൻറ സഹകരണത്തോടെ പൂർത്തിയാക്കുന്ന രണ്ടാം ഘട്ടത്തിൽ 1500 മെഗാവാട്ട് ഉൗർജോൽപാദനമാണ് ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടം 2023 ഓടെയാണ് പ്രധാന ലൈനുമായി ബന്ധിപ്പിക്കുകയെന്ന് സമീറ അൽ സയ്യിദ് ഉമർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.