കുവൈത്ത് സിറ്റി: സൗഹൃദസന്ദർശനത്തിെൻറ ഭാഗമായി ജോർഡനിലെത്തിയ പ്രധാനമന്ത്രി ശ ൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി ചർച്ച നടത്തി. തലസ്ഥാനമായ അമ്മാനിലെ അൽ ഹുസൈനിയ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കിടയിലെ നയതന്ത്ര-സുഹൃദ് ബന്ധം ശക്തമായി തുടരുന്നതിൽ ഇരുവരും സംതൃപ്തി രേഖപ്പെടുത്തി.
ഇതിനിടെ, അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ കത്ത് പ്രധാനമന്ത്രി അബ്ദുല്ല രാജാവിന് കൈമാറി. കുവൈത്ത് പ്രധാനമന്ത്രിയോടുള്ള ബഹുമാനാർഥം ജോർഡൻ രാജാവ് ഉച്ചവിരുന്നും ഒരുക്കിയിരുന്നു. തുടർന്ന് ജോർഡൻ പ്രധാനമന്ത്രി ഡോ. ഉമർ അൽ റസാസുമായി വിശദമായ ചർച്ചകൾ നടത്തി. വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിൽ 15 ധാരണപത്രങ്ങളിൽ ഇരുവിഭാഗവും ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.