കുവൈത്ത് സിറ്റി: കുവൈത്തിൽ സോർഡിൽ എന്ന പേരിലുള്ള മൗത്ത് വാഷ് വിൽപന നടത്തരുതെന്ന് ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശം. ഉൽപാദന മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് യു.എ.ഇ ഈ ഉൽപന്നം പിൻവലിച്ച പശ്ചാത്തലത്തിലാണ് കുവൈത്തും സമാന തീരുമാനം കൈക്കൊണ്ടത്. സോർഡിൽ മൗത് വാഷ് വിപണിയിൽനിന്ന് പിൻവലിക്കണമെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഇവയുടെ വിൽപന നിർത്തിവെക്കണമെന്നും വിതരണക്കമ്പനിക്ക് നിർദേശം നൽകിയതായി ആരോഗ്യമന്ത്രാലയത്തിലെ മെഡിസിൻ ആൻഡ് ഫുഡ് കൺട്രോൾ വിഭാഗം മേധാവി ഡോ. അബ്ദുല്ല അൽ ബദർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.