കുവൈത്ത് സിറ്റി: കുവൈത്ത് മുൻ മന്ത്രിയും പ്രമുഖ സാമൂഹിക പ്രവർത്തകയുമായ റോള ദശ്ത്തി യെ ഐക്യരാഷ്ട്ര സഭയിലെ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക-സാമൂഹിക കൗൺസിൽ സെക് രട്ടറിയായി നിയമിച്ചു. യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇറാഖുകാരനായ മുഹമ്മദ് അൽ ഹകീമിെൻറ പിൻഗാമിയായാണ് ദശ്ത്തി നിയമിക്കപ്പെടുന്നത്. നീണ്ട കാലമായി കുവൈത്ത് പ്ലാനിങ് ബോർഡ് ഉന്നത സമിതിയിൽ അംഗമാണ് ദശ്ത്തി. 2012-2014 കാലത്ത് രാജ്യത്തെ ആസൂത്രണ വികസനകാര്യ-പാർലമെൻററികാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാജ്യത്ത് സ്ത്രീകൾക്ക് വോട്ടുചെയ്യാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അനുമതി നൽകി അമീരി ഉത്തരവുണ്ടായ 2009ൽ മൂന്ന് സ്ത്രീകൾ പാർലമെൻറിലെത്തിയതിൽ ഒരാൾ റോള ദശ്ത്തിയാണ്. കുവൈത്ത് ശാസ്ത്ര-ഗവേഷണ കേന്ദ്രം, വിവിധ ധനകാര്യ- വികസനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ പ്രവർത്തിച്ചിട്ടുള്ള ഇവർ തൈമൂറിലെ ജോൺസ് ഹോപ്ക്സൻസ് യൂനിവേഴ്സിറ്റിയിൽനിന്ന് പാർപ്പിട കാര്യത്തിൽ ഡോക്ടറേറ്റ് ബിരുദവും കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തിക വിഷയത്തിൽ മാസ്റ്റർ ബിരുദവും കാർഷിക- സമ്പത്ത് വിഷയത്തിൽ കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദവും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.