ഒ.​​െഎ.​സി.​സി കു​വൈ​ത്ത്​ യൂ​ത്ത് വി​ങ് നേ​തൃ​സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ യൂ​ത്ത് വി​ങ്​ അ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​സം​ഗ​മം ന​ട​ത്തി. അ​ങ് ക​മാ​ലി എം.​എ​ൽ.​എ​യും എ​ൻ.​എ​സ്.​യു മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ൻ​റു​മാ​യ റോ​ജി എം. ​ജോ​ൺ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഭ​ര ​ണ​പ​രാ​ജ​യം മ​റ​ച്ചു​വെ​ക്കാ​നും ജ​ന​ശ്ര​ദ്ധ​തി​രി​ക്കാ​നും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് സം​സ്ഥാ​ന​ത്ത് പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​റും കേ​ന്ദ്ര​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റും ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളും ക​ലാ​പ​ങ്ങ​ളു​മെ​ന്ന്​ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഓ​ൾ ഇ​ന്ത്യ മ​ഹി​ള കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഒ​നി​ക മ​ൽ​ഹോ​ത്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ക്ക​ഴി​ഞ്ഞ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ന്ത്യ​യു​ടെ ഹൃ​ദ​യ​ഭൂ​മി​യി​ൽ കോ​ൺ​ഗ്ര​സ് നേ​ടി​യ വി​ജ​യം രാ​ജ്യ​ത്തി​​​െൻറ​യും കോ​ൺ​ഗ്ര​സി​​​െൻറ​യും തി​രി​ച്ചു​വ​ര​വി​നെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു. യൂ​ത്ത് വി​ങ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷോ​ബി​ൻ സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്ത്​ ഒ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, യൂ​ത്ത് വി​ങ് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഷ​ബീ​ർ കൊ​യി​ലാ​ണ്ടി, ച​ന്ദ്ര​മോ​ഹ​ൻ, യൂ​ത്ത് വി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഖി​ലേ​ഷ് മാ​ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​ത്ത് വി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ല്ലി​യാ​സ് പൊ​തു​വാ​ച്ചേ​രി സ്വാ​ഗ​ത​വും ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ ഹ​സീ​ബ് കീ​പ്പാ​ട്ട് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.