അബ്ബാസിയ: ഫോക്കസ് കുവൈത്ത് 12ാം വാർഷികാഘോഷം അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത് തിൽ നടത്തി. പ്രസിഡൻറ് റോയ് എബ്രഹാം അധ്യക്ഷത വഹിച്ചു. യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ ജോൺ തോമസ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി എം.എൻ. സലീം റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന എലിസബത്ത് ഇടിക്കുളയെയും മുതിർന്ന അംഗങ്ങളായ പി.െഎ. എബ്രഹാം, ജോയ് സാമുവേൽ എന്നിവരെയും ആദരിച്ചു. വൈസ് പ്രസിഡൻറ് സൈമൺ ബേബി എലിസത്ത് ഇടിക്കുളയെയും സിറാജുദ്ദീൻ സീനിയർ അംഗങ്ങളെയും പരിചയപ്പെടുത്തി. മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ സുവനീറിർ പ്രകാശനം നിർവഹിച്ചു.
ലോക കേരള സഭാംഗം ബാബു ഫ്രാൻസിസ്, ജോൺ സൈമൺ, ഹബീബ് മുറ്റിച്ചൂർ എന്നിവർ സംസാരിച്ചു. പത്താം തരത്തിൽ മികച്ച വിജയം നേടിയ അജ്മൽ ഷഹീം, ഹന ബഷീർ, ആൻ റോസ് ജോഷി, ജോൺ അലക്സ് ജോജി, നന്ദന അനിൽകുമാർ, നിതിൻ അനിൽ, റോബിൻ മാത്യു റെജി, സാന്ദ്ര സാറ ബിനു എന്നിവരെ അനുമോദിച്ചു. അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ പരിപാടികൾക്ക് ആർട്സ് കൺവീനർ കെ.ടി. ജോഷി നേതൃത്വം നൽകി. പിന്നണി ഗായിക അഖില ആനന്ദ്, ജിനോ കെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ സംഗീതനിശയും നടന്നു. ജനറൽ കൺവീനർ രതീഷ് കുമാർ സ്വാഗതവും എം.ടി. ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.