റി​ഗ്ഗ​ഇ​യി​ലെ ഇ​ഖാ​മ കാ​ര്യാ​ല​യം ഞാ​യ​റാ​ഴ്ച പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും

കു​വൈ​ത്ത് സി​റ്റി: റി​ഗ്ഗ​ഇ​യി​ൽ പു​തു​താ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി ​ലെ ഇ​ഖാ​മ കാ​ര്യാ​ല​യം ഞാ​യ​റാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ച​താ​ണി​ത്. റി​ഗ്ഗ​ഇ​യി​ലെ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മാ​ണ് പു​തി​യ പാ​സ്​​പോ​ർ​ട്ട്-​ഇ​ഖാ​മ കാ​ര്യാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ക. ഇ​തി​ന് മു​മ്പ് റെ​സി​ഡ​ൻ​ഷ്യ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ദ​ജീ​ജി​ലെ ഇ​ഖാ​മ കാ​ര്യാ​ല​യ​ത്തെ​യാ​യി​രു​ന്നു ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ലു​ള്ള​വ​ർ സ​മീ​പി​ക്കേ​ണ്ടി​യി​രു​ന്ന​ത്. വ​കു​പ്പി​ൽ പ​രി​ഷ്ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റി​ഗ്ഗ​ഇ​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ദ​ജീ​ജി​ലെ ഇ​ഖാ​മ​കാ​ര്യാ​ല​യ​ത്തി​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ താ​മ​സ​ക്കാ​ർ​ക്ക് മ​റ്റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഇ​ഖാ​മ കാ​ര്യാ​ല​യ​ങ്ങ​ളി​ൽ ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.