നാ​ലു​മാ​സ​മാ​യി ശ​മ്പ​ളം ല​ഭി​ച്ചി​ല്ല; തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: നാ​ലു​മാ​സ​മാ​യി ശ​മ്പ​ളം ല​ഭി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച്​ തൊ​ഴി​ലാ​ളി​ക​ൾ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യം കെ​ട്ടി​ട​ത്തി​ന്​ മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യ​ത്തി​നു​വേ​ണ്ടി ക​രാ​ർ ഏ​റ്റെ​ടു​ത്ത്​ ന​ട​ത്തു​ന്ന ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ളാ​ണ്​ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മാ​വാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ പ്ര​ത്യ​ക്ഷ പ്ര​​തി​ഷേ​ധ​ത്തി​നി​റ​ങ്ങി​യ​തെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. 40 തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ദു​രി​ത​ത്തി​ലാ​യ​ത്. ജീ​വി​ത​ച്ചെ​ല​വ്​ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ലു​മാ​സ​മാ​യി ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​താ​യെ​ന്ന്​ ഇ​വ​ർ പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പും മ​ന്ത്രി ഡോ. ​ജി​നാ​ൻ ബൂ​ഷ​ഹ​രി​യും ഇ​ട​പെ​ട്ട്​ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.