ക​ണ്ണൂ​ർ -കു​വൈ​ത്ത്​ വി​മാ​ന സ​ർ​വി​സ്​: നി​വേ​ദ​നം ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക് വി​ മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​ത്തി​ന്​ പി​ന്തു​ണ തേ​ടി കു​വൈ​ത്ത്​ കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ കി​യാ​ൽ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​നെ സ​മീ​പി​ച്ചു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ വി​ദേ​ശ​ത്തു​ള്ള​വ​രി​ൽ ഗ​ണ്യ​മാ​യ വി​ഭാ​ഗം കു​വൈ​ത്തി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രാ​ണ്. സ്വ​ന്തം പ്ര​ദേ​ശ​ത്ത് ​വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ട്ടും അ​തി​​​െൻറ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാ​ൻ കു​വൈ​ത്ത്​ പ്ര​വാ​സി​ക​ൾ​ക്ക് ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ ട്ര​ഷ​റ​ർ സു​ഹൈ​ൽ അ​ബൂ​ബ​ക്ക​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശു​ഐ​ബ് ധ​ർ​മ​ടം, സെ​ക്ര​ട്ട​റി ഷ​മീ​ദ്, കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ പി.​വി. മൂ​സ പാ​റാ​ട്, ക​ണി​യാ​ങ്ക​ണ്ടി അ​ബ്​​ദു​ല്ല പാ​റാ​ട്, മ​ണ്ഡ​ലം ട്ര​ഷ​റ​ർ കെ.​കെ. ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.