കുവൈത്ത് സിറ്റി: ഹവല്ലിയിലെ 200 വർഷം പഴക്കമുള്ള ‘സിദ്റത്ത് ഹവല്ലി’ എന്ന മരം സംരക്ഷി ക്കണമെന്ന ആവശ്യത്തിന് പിന്തുണയേറുന്നു.
കർഷകനായ മുബാറക് അൽ ഉവൈനി ഇൗ ആവശ്യ മുന്നയിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയെ പിന്തുണച്ച് നിരവധി പേർ എത്തി. മണിക്കൂറുകൾക്കകം വിഡിയോ വൈറലായി. കാലപ്പഴക്കം കൊണ്ടും പരിചരണമില്ലായ്മ കൊണ്ടും നാശത്തിലേക്ക് നീങ്ങുന്ന മരത്തെ വേലി കെട്ടി സംരക്ഷിക്കാനും പരിചരിക്കാനും കാർഷിക, മത്സ്യബന്ധന അതോറിറ്റി മുന്നോട്ടുവന്നിട്ടുണ്ട്.
ആളുകൾ സമീപത്ത് മാലിന്യ നിക്ഷേപം നടത്തിയും രോഗങ്ങൾ കാരണവും ഇലകൾ ഒരുഭാഗം കരിഞ്ഞുണങ്ങിയ മരം സംരക്ഷിച്ചില്ലെങ്കിൽ നശിക്കുമെന്നാണ് മുന്നറിയിപ്പ്. കുവൈത്തിെൻറ കാലാവസ്ഥക്ക് ഇണങ്ങിയ ഇൗ മരത്തിെൻറ ഇലകൾ ഒൗഷധ ഗുണമുള്ളതാണ്. മരുഭൂമിയിലേക്കുള്ള യാത്രാവഴിയിൽ തണലിടമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന വിധം കുവൈത്തിൽ വ്യാപകമായി സിദ്ർ മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്നും വിഡിയോക്ക് പ്രതികരണമായി കാർഷിക, മത്സ്യബന്ധന അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.