കുവൈത്ത് സിറ്റി: യു.എഫ്.എം ഫ്രൻഡ്സ് ക്രിസ്മസ് പുതുവത്സരാഘോഷം ‘താരകം 2019’ സംഘടിപ്പി ച്ചു. അഡ്മിൻ കെ.കെ. ദാസ് അധ്യക്ഷത വഹിച്ചു. ലോകകേരളസഭാംഗം ബാബു ഫ്രാൻസിസ് ഉദ്ഘാടനം നി ർവഹിച്ചു. സെൻറ് സ്റ്റീഫൻ ഓർത്തഡോക്സ് ചർച്ച് വികാരി സഞ്ജു ജോൺ മുഖ്യപ്രഭാഷണം നടത്തി. സാമൂഹികപ്രവർത്തകനും കൂട്ടായ്മയുടെ മുൻരക്ഷാധികാരിയുമായ ഷംസു താമരക്കുളത്തിനെ ആദരിച്ചു.
ഗായിക മെർലിൻ എബ്രഹാമിന് ഫാ. സഞ്ജു ജോൺ പ്രശംസാഫലകം നൽകി. കോൽക്കളി, മാർഗംകളി, ശാസ്ത്രീയനൃത്തം, സോൾ ഓഫ് മ്യൂസിക് അവതരിപ്പിച്ച ഗാനമേള, അംഗങ്ങൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, മറ്റ് കലാപരിപാടികൾ എന്നിവ ചടങ്ങിന് കൊഴുപ്പേകി.
സി.ടി. ജിജീഷ്, അജീഷ്, ആഷ തോമസ്, ബിന്ദു പ്രശോഭ്, കിരൺ, ഗീതാകുമാരി, സദാനന്ദൻ നായർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നിഷ റോബിൻ സ്വാഗതവും സജിൻ ശൂരനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.