കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ എംബസിയിൽ 15ാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ച ു. കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ മൈക്കൽ ഡാവൻപോർട്ട്, ദക്ഷിണാഫ്രിക്കൻ അംബാസഡർമാർ എം.പി. ബോണ എന്നിവർ വിശിഷ്ടാതിഥികളായി. വിവിധ രാജ്യങ്ങളുടെ സ്ഥാനപതികളും വിദേശകാര്യ മന്ത്രാലയ ജീവനക്കാരും കുവൈത്തി പ്രമുഖരും ഇന്ത്യൻ സമൂഹത്തിലെ പ്രമുഖരും സംബന്ധിച്ചു. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ കെ. ജീവസാഗർ സംസാരിച്ചു. കുവൈത്തി ഗായകൻ മുബാറക് അൽ റാഷിദ് ഗാനങ്ങൾ ആലപിച്ചു. കുവൈത്തി വയലിനിസ്റ്റ് അബ്ദുൽ അസീസും വയലിനിൽ അനുഗമിച്ചു. വിദേശകാര്യ മന്ത്രാലയം നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. മഹാത്മാ ഗാന്ധി 1915ൽ ദക്ഷിണാഫ്രിക്കയിൽനിന്ന് തിരിച്ചുവന്ന് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിെൻറ ഭാഗമായതിനോടനുബന്ധിച്ചാണ് എല്ലാ വർഷവും ജനുവരി ഒമ്പതിന് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്. ഇത്തവണത്തെ പ്രധാന പരിപാടി ഉത്തർപ്രദേശിലെ വാരാണസിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.