അബ്ബാസിയ: എസ്.എം.സി.എ കുവൈത്ത് ബാലദീപ്തിയുടെ നേതൃത്വത്തിൽ നാലു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി ജൂനിയർ, സീനിയർ തലത്തിൽ ഫുട്ബാൾ മത്സരം നടത്തി. അബ്ബാസിയ, ഗോൾ കോർട്ട് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻറിൽ അബ്ബാസിയ, ഫഹാഹീൽ, സാൽമിയ, സിറ്റി ഫർവാനിയ ഏരിയകളിൽനിന്നായി 21 ടീമുകൾ പങ്കെടുത്തു. സീനിയർ വിഭാഗത്തിൽ അബ്ബാസിയ ബ്ലാസ്റ്റേഴ്സ് ജേതാക്കളായപ്പോൾ രണ്ടാം സ്ഥാനം ആഴ്സനൽ (സിറ്റി ഫർവാനിയ), മൂന്നാം സ്ഥാനം ലെജൻഡ് എഫ്.സി (അബ്ബാസിയ) എന്നിവ നേടി. തമ്പു താജു (ആഴ്സനൽ, സിറ്റി ഫർവാനിയ) ടോപ് സ്കോറർ ആയും ജോബിൻ ജേക്കബ് (അത്ലറ്റികോ മഡ്രിഡ്, അബ്ബാസിയ) മികച്ച ഗോൾ കീപ്പർ ആയും തെരഞ്ഞെടുക്കപ്പെട്ടു.
ജൂനിയർ വിഭാഗത്തിൽ ലിവർപൂൾ (ഫഹാഹീൽ), ആഴ്സനൽ (സിറ്റി ഫർവാനിയ), എഫ്.സി ഫാൽക്കൺ (അബ്ബാസിയ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ടോപ് സ്കോറർ ആയി അഗസ്റ്റിൻ (ലിവർപൂൾ, ഫഹാഹീൽ), മികച്ച ഗോൾകീപ്പർ ആയി ഡിയോൺ (ആഴ്സനൽ സിറ്റി - ഫർവാനിയ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഇന്ത്യൻ ജൂനിയർ ടീം ക്യാപ്റ്റൻ ജയകുമാർ മേനോെൻറ നേതൃത്വത്തിൽ മത്സരങ്ങൾ നിയന്ത്രിച്ചു. എസ്.എം.സി.എ പ്രസിഡൻറ് റിജോയ് കേളംപറമ്പിൽ, ജനറൽ സെക്രട്ടറി അനീഷ് തെങ്ങുംപള്ളി, ട്രഷറർ ജോഷി വല്ലച്ചിറക്കാരൻ, ബാലദീപ്തി ചീഫ് കോഒാഡിനേറ്റർ ഷിബു ഇടത്തിമറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.