പെ​ൻ ഫ്ര​ൻ​ഡ്​​സ്,ഗോ​വ മ​റൂ​ൺ​സ്, യു.​ജി.​സി ടീ​മു​ക​ൾ​ക്ക് ജ​യം

കു​വൈ​ത്ത്: കി​ഫ് ഫു​ട്​​ബാ​ൾ ലീ​ഗി​​​െൻറ ര​ണ്ടാം റൗ​ണ്ടി​ൽ പെ​ൻ ഫ്ര​ൻ​ഡ്​​സ്, ഗോ​വ മ​റൂ​ൺ​സ്, യു.​ജി.​സി ടീ​മു​ക​ൾ​ക്ക് ജ​യം. തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച പെ​ൻ ഫ്ര​ൻ​ഡ്​​സ് ഒ​ന്നി​നെ​തി​രെ മൂ​ന്നു​ ഗോ​ളു​ക​ൾ​ക്ക്​ സാ​​േ​ൻ​റാ​സ്​ യു​നൈ​റ്റ​ഡി​നെ തോ​ൽ​പി​ച്ചു. അ​ന​സ്, സ​ബീ​ഹ്​ എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഗോ​വ മ​റൂ​ൺ​സ് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ സ്​​പാ​ർ​ക്​​സ്​ എ​ഫ്.​സി​യെ തോ​ൽ​പി​ച്ചു. ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ക്കു​മെ​ന്ന് ക​രു​തി​യ മ​ത്സ​ര​ത്തി​ൽ ഗോ​ൾ​കീ​പ്പ​റു​ടെ അ​ശ്ര​ദ്ധ മു​ത​ലെ​ടു​ത്ത് ഫാ​സി​ൽ ന​ൽ​കി​യ പാ​സി​ൽ​നി​ന്ന്​ മ​യ്​​റോ​ൺ സ്​​പാ​ർ​ക്​​സി​​​െൻറ വ​ല ച​ലി​പ്പി​ച്ചു. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ നാ​യ​ക​ൻ ദി​നി​ലി​​​െൻറ മി​ന്നു​ന്ന പ്ര​ക​ട​ന​ത്തോ​ടെ മ​ത്സ​ര​ത്തി​ൽ തു​ട​ക്കം മു​ത​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ യു.​ജി.​സി സോ​ക്ക​ർ കേ​ര​ള​യെ 2-0ത്തി​ന്​ തോ​ൽ​പി​ച്ചു. പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യെ​ങ്കി​ലും സോ​ക്ക​ർ കേ​ര​ള​ക്ക്​ ഗോ​ൾ നേ​ടാ​നാ​യി​ല്ല.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.