കുവൈത്ത് സിറ്റി: നന്മയിൽ സംഘടിതമാകുന്ന മനുഷ്യ വിഭവ ശേഷിയാണ് സമൂഹത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്നതെന്ന് ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാവുദ്ദീൻ നദ്വി. നന്മ അനുവർത്തിക്കാത്ത ലോകം അന്ധകാരമായിരിക്കുമെന്നും നന്മയുടെയും സ്നേഹത്തിന്റെയും വക്താക്കളാകണമെന്നും അദ്ദേഹം ഉണർത്തി. കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു നദവി.
ഫർവാനിയ കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡന്റ് സി.എ. റഷീദ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷതവഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അസീസ് കുമാരനല്ലൂർ, ഡോ.സുബൈർ ഹുദവി, കെ.എം.സി.സി സ്റ്റേറ്റ് ഭാരവാഹികളായ റഊഫ് മഷ്ഹൂർ, ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, ഡോ.മുഹമ്മദലി, ഗഫൂർ വയനാട്, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി എന്നിവർ സംസാരിച്ചു. അജ്മൽ മാഷ് ഖിറാത്ത് നടത്തി. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.