Posted On
date_range Updated On
date_range കേരള പ്രസ് ക്ലബ് കുവൈത്ത് അനുശോചിച്ചു
കുവൈത്ത് സിറ്റി: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബി.ആർ.പി ഭാസ്കറിന്റെ നിര്യാണത്തിൽ കേരള പ്രസ് ക്ലബ് കുവൈത്ത് അനുശോചിച്ചു. ഇന്ത്യയിലെ പ്രമുഖ ദേശീയ പത്രങ്ങളിൽ പ്രവർത്തിച്ച ബി.ആർ.പി. ഭാസ്കർ യു.എൻ.ഐയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശക്തമായ സാമൂഹിക ഇടപെടലുകളാണ് ബി.ആർ.പി ഭാസ്കർ നടത്തിയതെന്നും അദ്ദേഹത്തിന്റെ നിര്യാണം മാധ്യമ മേഖലക്ക് വലിയ നഷ്ടമാണെന്നും കേരള പ്രസ് ക്ലബ് അനുശോചനക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.