കുവൈത്ത് കേരള ഡിസ്ട്രിക്ട് ലീഗ് ജേതാക്കളായ റോയൽ സ്ട്രൈക്കേഴ്സ് പത്തനംതിട്ട ടീം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഡിസ്ട്രിക്ട് ലീഗ് സീസൺ-2 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ റോയൽ സ്ട്രൈക്കേഴ്സ് പത്തനംതിട്ട ജേതാക്കൾ. ഫൈനൽ മത്സരത്തിൽ കാസർകോടിനെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. പത്തനംതിട്ടയുടെ ശരത്ത് വാസുദേവാണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി തൃശൂർ ലയൺസിലെ ജാക്സണും, മികച്ച ബൗളറായി കാസർകോടിന്റെ സുബീഷും, പ്ലയർ ഓഫ് ദി ടൂർണമെന്റായി തൃശൂർ ലയൺസിന്റെ ജാക്സനും തിരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്കുള്ള ട്രോഫി അൽ അൻസാരി മാർക്കറ്റിങ് മാനേജർ ശ്രീജിത്ത് കൈമാറി. ജില്ല താരങ്ങളെ മാത്രം അണിനിരത്തി നടത്തിയ ചാമ്പ്യൻഷിപ്പിൽ 10 ടീമുകൾ ലീഗ് അടിസ്ഥാനത്തിൽ ഏറ്റുമുട്ടി. അബ്ബാസിയ ചാമ്പ്യൻസ് ഗ്രൗണ്ടിലായിരുന്നു മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.