കുവൈത്ത് സിറ്റി: രാജ്യത്തെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കും സൂപ്പർവൈസർമാർക്കും ഏകീകൃത പെരുമാറ്റച്ചട്ടം. ഇതു സംബന്ധിച്ചു വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബായി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു. അധ്യാപനവൃത്തിയുടെ മൂല്യങ്ങളെയും ധാർമ്മികതയെയും ശക്തിപ്പെടുത്തുന്നതും, വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിനും സുരക്ഷിതവും പിന്തുണയേകുന്നതുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളെ പുതിയചട്ടം പിന്തുണക്കുന്നു.
അധ്യാപകരെ മാനവവികസനത്തിന്റെ അടിസ്ഥാനശിലയായും, വിദ്യാഭ്യാസ പുരോഗതിയുടെ ചാലകശക്തിയായും കണക്കാക്കി സത്യസന്ധത, ഉത്തരവാദിത്തബോധം, പരസ്പര ബഹുമാനം, കടമനിർവ്വഹണം എന്നിവയിൽ അധിഷ്ഠിതമായ തൊഴിൽ സംസ്കാരം വളർത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ പെരുമാറ്റച്ചട്ടമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിന്റെ മൂല്യങ്ങൾ, പാരമ്പര്യങ്ങൾ, സാമൂഹിക സവിശേഷതകൾ എന്നിവ ഉൾച്ചേർത്ത് രാജ്യത്തെ നിയമങ്ങൾക്കും വിദ്യാഭ്യാസ രംഗത്തെ മികച്ച അന്താരാഷ്ട്ര രീതികൾക്കും അനുസൃതമായാണ് പെരുമാറ്റച്ചട്ടം തയാറാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു. പഠനം, സർഗ്ഗാത്മകത, നൂതനാശയങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സ്കൂൾ അന്തരീക്ഷം വളർത്തുന്നതും ഇതുവഴി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.